Map Graph

തുമ്പമൺ ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ പന്തളം ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്ത് ആണ്‌ തുമ്പമൺ. പ്രാദേശിക സം‌സാര ഭാഷയിൽ തുമ്പോൺ എന്നും അറിയപ്പെടാറുണ്ട്. അച്ചൻകോവിലാറിന്റെ കരയിലാണ് ഈ ഗ്രാമം. മധ്യ തിരുവിതാംകൂറിലെ ഒരു പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായിരുന്ന തുമ്പമൺ മുമ്പ് പാണ്ടിനാടുമായി നേരിട്ട് വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു. കരിമ്പ് സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടെ നെല്ല്, പഞ്ഞപ്പുല്ല്, എള്ള്, ചാമ തുടങ്ങിയ വിളകളും കൃഷി ചെയ്തിരുന്നു. വിസ്തൃതി: 7.84 ച.കി.മീ.; വാർഡുകളുടെ എണ്ണം: 12. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, പോസ്റ്റ് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം, സ്കൂളുകൾ, ഗ്രന്ഥശാലകൾ, സർവീസ് സഹകരണ ബാങ്ക്, സഹകരണസംഘങ്ങൾ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന സർക്കാർ പൊതുസ്ഥാപനങ്ങളാണ്.

Read article
പ്രമാണം:India-locator-map-blank.svg